മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളെ വീണ്ടും മാറ്റിമറിച്ച് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിൽ നിന്ന് ആറു ലോക്സഭാ എംപിമാർ ഏകനാഥ് ഷിന്ദേയുടെ ശിവസേനയിൽ ചേർന്നു.ഓംരാജെ നിംബാൽക്കർ, സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടിക്കർ, ഭാവുസാഹേബ് വക്ചൗർ എന്നിവരാണ് ഉദ്ധവ് പക്ഷം വിട്ട് ഷിന്ദേ ക്യാമ്പിലെത്തിയ എംപിമാർ. മുംബൈയിൽ നടന്ന ചടങ്ങിൽ ഇവരെ ഷിന്ദേ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ......
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (സിഇടിഎ) ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വാഹനങ്ങളുടെയും സ്കോച്ച് വിസ്കിയുടെയും വിലയിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. ......
ബംഗളുരു: കർണാടകത്തിലെ കോൺഗ്രസ്സിൽ ഒരു പുതിയ നേതൃത്വത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളിൽ ഒരാളായ ബി കെ ഹരിപ്രസാദ് സംസ്ഥാന അധ്യക്ഷനായതോടെയാണ് കോൺഗ്രസ്സ് നേതൃത്വത്തിൽ മാറ്റം വരുന്നത്. ......
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾ, തട്ടുകടകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ടോൾ പ്ലാസ, സ്വകാര്യ തീം പാർക്ക് എന്നിവിടങ്ങൾക്കാണ് കനത്ത കേടുപാടുകൾ സംഭവിച്ചത്.
തൂത്തുക്കുടി വിമാനത്താവളത്തിന് സമീപത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ പൊടിപടലങ്ങളും വിവിധ അവശിഷ്ടങ്ങളും ഭ്രമണം ചെയ്തുകൊണ്ട് ആകാശത്തേക്ക് ഉയരുന്നത് കാണാമായിരുന്നു. ......
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ തട്ടിപ്പ് ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറി. അന്തിമ റിപ്പോർട്ട് ഞായറാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. ......
ന്യൂഡൽഹി: അധികാരം കൈയിലുണ്ടെന്ന് കരുതി ഒരു സാധാരണക്കാരന്റെ മണ്ണിലേക്ക് കയറിച്ചെല്ലാനും, ദശകങ്ങളോളം അത് കൈവശം വെച്ച് ഒടുവിൽ അർഹമായ നഷ്ടപരിഹാരം ചോദിക്കുമ്പോൾ കോടതി കയറ്റാനും സർക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി. ഛത്തീസ്ഗഢ് പൊതുമരാമത്ത് വകുപ്പ് നിയമവിരുദ്ധമായി ഭൂമി കൈയേറിയതിനെതിരെ 25 വർഷമായി നിയമപോരാട്ടം നടത്തുന്ന ഒരു കൂട്ടം ഭൂവുടമകൾക്കാണ് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്ന് നീതി ലഭിച്ചിരിക്കുന്നത്.
സർക്കാരിന്റെ അപ്പീൽ പൂർണ്ണമായും തള്ളിയ കോടതി, പാവപ്പെട്ട ഭൂവുടമകളെ വീണ്ടും കേസിൽ കുടുക്കാൻ ശ്രമിച്ചതിന് സംസ്ഥാന സർക്കാരിന് 2 ലക്ഷം രൂപ പിഴയും ചുമത്തി.
തുടക്കം 25 വർഷങ്ങൾക്ക് മുൻപ്...
വർഷങ്ങൾക്ക് മുൻപാണ് ഉചിതമായ യാതൊരു നിയമനടപടികളും പാലിക്കാതെ ഛത്തീസ്ഗഢ് സർക്കാർ ചില സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുമരാമത്ത് ആവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നത്. ......
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേറ്റ ചടങ്ങിനിടെ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ‘യൂസ്ലെസ് ഫെലോസ്’എന്ന് വിളിച്ച് എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ. ......
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യസംസ്കരണ കേന്ദ്രത്തിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. 46 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ......
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. മുൻ കേന്ദ്ര ജല കമ്മിഷൻ ചീഫ് എൻജിനീയറായ ടി.കെ. ......
ന്യൂഡൽഹി: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കം യുവതിയുടെ ജീവനെടുത്തു. ഡൽഹിയിലെ ബിന്ദാപ്പുരിൽ ശനിയാഴ്ച വൈകിട്ട് നടന്ന ആക്രമണത്തിൽ 32-കാരിയായ ആരതി കൊല്ലപ്പെട്ടു. ......